Sunday, November 14, 2010

കുറെ നാളുകൾക്കു ശേഷമാൺ` ഞാൻ വീണ്ടും ഇതിലെ.....

ഇതിനിടയിൽ എന്തുകൊണ്ട് എന്റെ ദിനങ്ങൾ എനിക്കു നഷ്ടമായി എന്നെനിക്കറിയില്ല..

പകഷേ മനപൂർവ്വമല്ലാ...തിരക്കുകൾ..

ഇപ്പോളും തിരക്കിനു കുറവൊന്നുമില്ലാ ട്ടോ...എന്നാലും വെറുതെ ഈ വഴി...അതിനിട്ക്കു എന്റെ നിശാഗന്ധിപൂക്കൾ ഞാനൊന്നു മിനുക്കീ...ആരേലും വായിച്ചോ...

Monday, January 4, 2010

ഇന്ന് രാവിലെ ആറുമണിയ്ക്ക് തുടങ്ങിയ യാത്ര.....എല്ലാര്ക്കും ഒരു തിങ്കളാഴ്ച പനി പോലെ ....ഇന്ന് ട്രെയിനില്‍ ആരും കൂട്ടുകാരില്ലയിരുന്നു ....എല്ലാരേയും വല്ലാതെ മിസ്സ്‌ ചെയ്തു.....ഹോസ്റ്റല്‍ മെസ്സിലെ ഇഡലിയും ചമ്മന്തിയും ആയിരുന്നു ഒരു ആശ്വാസം... ഓര്‍ക്കൂട്ടില്‍ കയറിയപ്പോള്‍ നിറയെ ആശംസകള്‍....എല്ലാര്ക്കും ഒരു നന്ദി കൊടുതിട്ടുണ്ട്. എന്‍റെ ഒരു കൂട്ടുകാരന്‍ (ഇമ്മിണി വലിയ വരക്കാരന്‍ ആണേ!!) എന്‍റെ കാര്‍ട്ടൂണ്‍ വരച്ചു തന്നു.....പ്രിയ കൂട്ടുകാര......നന്ദി പറയാന്‍ വാക്കുകളില്ല....
ഇന്നലെ എന്റെ ജന്മദിനമായിരുന്നു......
......ജീവിതത്തിന്റെ താളുകളിൽ ഒരു അധ്യായം കൂടി കടന്നു പോയിരിക്കുന്നു.....

എന്റെ ജന്മദിനത്തിൽ എനിക്കദ്യം കിട്ടിയ സന്ദേശം....
I wish u good health, wealth, peace, joy, love, hope and all the best ones that life can give…..
ഇതിലൂടെ എന്റെ ഓരോ ദിനവും കടന്നു പോവുന്നു.....